വൈശാഖിന്റെ പാട്ട് മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കളുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇട്ടതാണ് രാഘവന്. അവിട് നിന്ന് ഈ വീഡിയോ പലരും ഷെയര്‍ ചെയ്ത് വൈറലാവുകയായിരുന്നു.
കാഴ്ച ശക്തി ഇല്ലാത്ത ആറ് വയസ്സുകാരന് വൈശാഖിന്റെ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. കാസര്‍ഗോഡ് ബളാലില്‍ ബിന്ദുവിന്റെയും രാഘവന്റെയും ഇളയമകനാണ് വൈശാഖ്. ‘വാതില്‍ തുറക്കൂ നീ കാലമേ..’ എന്ന വൈശാഖിന്റെ പാട്ട് മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കളുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇട്ടതാണ് രാഘവന്. അവിട് നിന്ന് ഈ വീഡിയോ പലരും ഷെയര്‍ ചെയ്ത് വൈറലാവുകയായിരുന്നു.
ജന്മനാ കാഴ്ച ശക്തി ഇല്ലാത്ത വൈശാഖിന് ആറാം മാസം മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തുന്നുണ്ട്. വൈശാഖിന്റെ ഇരു കണ്ണിനും നിരവധി ഓപ്പറേഷനുകള്‍ നടത്തിയിട്ടുണ്ട്. അതിന്റെ ഫലമായി വലത്തെ കണ്ണിന് ചെറുതായി കാഴ്ച്ച ലഭിച്ചെങ്കിലും ഇടത്തെ കണ്ണ് ഇപ്പോഴും പൂര്‍ണമായും അന്ധതയിലാണ്.
വൈശാഖിനെ പാട്ടിന്റെ ലോകത്തേക്ക് എത്തിച്ചത് മാതാപിതാക്കളാണ്. സംഗീതത്തില്‍ ജ്ഞാനം ഇല്ലെങ്കിലും മൊബൈലില്‍ നിന്ന് പാട്ട് കേട്ട് തനിയെ പഠിക്കുന്ന വൈശാഖിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും മാതാപിതാക്കള്‍ തന്നെയാണ്. വൈശാഖിന്റെ സഹോദരി ആവണിയും നല്ല ഗായികയാണ്.