നേരത്തെ ഓക്ക്ലാന്‍ഡില്‍ നടന്ന സംഗീത നിശയില്‍ എ.ആര്‍ റഹ്മാന്‍ പാടിയത് കേരളത്തിന് വേണ്ടിയായിരുന്നു
സമാനതകളില്ലാത്ത പ്രളയ ദുരിതം നേരിടുന്ന കേരളക്കരയ്ക്ക് സംഗീതമാന്ത്രികന്റെ കൈത്താങ്ങ്. എ.ആർ റഹ്മാനും അദ്ദേഹത്തിന്റെ സംഗീത ബാന്റും ചേർന്ന് ഒരുകോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്. അമേരിക്കയിൽ സംഗീതപരിപാടിയിൽ പങ്കെടുക്കുകയാണ് അദ്ദേഹം. കേരളത്തിലെ എന്റെ സഹോദരി സഹോദരൻമാർക്കായി എന്റെ ചെറിയ സംഭാവന എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.
നേരത്തെ ഓക്ക്ലാന്‍ഡില്‍ നടന്ന സംഗീത നിശയില്‍ എ.ആര്‍ റഹ്മാന്‍ പാടിയത് കേരളത്തിന് വേണ്ടിയായിരുന്നു. കാതല്‍ ദേശം എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് പാട്ടായ ‘മുസ്തഫ മുസ്തഫ’ എന്ന ഗാനത്തിന്റെ വരികള്‍ മാറ്റി കേരള കേരള ഡോണ്ട് വറി കേരള എന്നാണ് അദ്ദേഹം പാടിയത്. നിറഞ്ഞ കയ്യടികളോടെയാണ് റഹ്മാന്റെ ഗാനത്തെ ആരാധകര്‍ വരവേറ്റത്. എആര്‍ആര്‍ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടത്.