പ്രളയ പ്രദേശങ്ങളില്‍ കുടിവെള്ളത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കുടിവെള്ളം കിട്ടിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി മറുപടി പറയേണ്ടി വരുമെന്നും തോമസ് ഐസക്ക്
പ്രളയ ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ഈയാഴ്ച തന്നെ പൂര്‍ത്തിയാക്കുമെന്ന് ധനമമന്ത്രി തോമസ് ഐസക്ക്. സഹായധനമായ 10000 രൂപയുടെ വിതരണം ഈയാഴ്ച തന്നെ പൂര്‍ത്തിയാക്കുമെന്നാണ് തോമസ് ഐസക് അറിയിച്ചിരിക്കുന്നത്. കുട്ടനാട്ടിലെ വെള്ളം വറ്റിക്കുന്നതിന് പമ്പിംഗിനുള്ള മുഴുവന്‍ തടസ്സങ്ങളും പരിഹരിക്കും.
മഹാരാഷ്ട്രയില്‍ നിന്നും മറ്റുമുള്ള പമ്പുകളോടൊപ്പം മുങ്ങിപ്പോയിരിക്കുന്ന 2000-ഓളം പമ്പുകള്‍ തിരച്ചെടുത്ത് പ്രശ്നങ്ങള്‍ പരിഹരിച്ച് ഉപയോഗപ്രദമാക്കും. പാടശേഖര സമിതികള്‍ക്ക് മോട്ടോറുകള്‍ നന്നാക്കാന്‍ 20000 രൂപ നല്‍കിയിട്ടുണ്ട്.
കുട്ടനാട്ടിലെ പാടശേഖരത്തിലെ വെള്ളം മാറ്റുന്നതിനുള്ള പമ്പിംഗിന് കാല താമസം എടുക്കുന്നുവെന്നുള്ള ജി സുധാകരന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. പ്രളയ പ്രദേശങ്ങളില്‍ കുടിവെള്ളത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കുടിവെള്ളം കിട്ടിയില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി മറുപടി പറയേണ്ടി വരുമെന്നും തോമസ് ഐസക് പറഞ്ഞു.