UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്ത് നിന്നുള്ള എയര്‍ ഇന്ത്യ വിമാനം മാല്‍ദീവ്‌സില്‍ ഇറങ്ങിയത് റണ്‍വേ തെറ്റി

എയര്‍ബസ് 320 എ നിയോ എയര്‍ക്രാഫ്റ്റ് ലാന്‍ഡ് ചെയ്തത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഹൈവേയിലാണ്.

തിരുവനന്തപുരത്ത് നിന്നുള്ള എയര്‍ ഇന്ത്യ വിമാനം മാല്‍ദീവ്‌സില്‍ ഇറങ്ങിയപ്പോല്‍ ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായത്. റണ്‍വേ തെറ്റിയാണ് വിമാനം ഇറങ്ങിയത്. 136 യാത്രക്കാരും വിമാന ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ സുരക്ഷിതരാണ്. അതേസമയം രണ്ട് ടയറുകള്‍ ഇളകിമാറിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. എയര്‍ബസ് 320 എ നിയോ എയര്‍ക്രാഫ്റ്റ് ലാന്‍ഡ് ചെയ്തത് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത ഹൈവേയിലാണ്. തെറ്റായ റണ്‍വേയില്‍ ഇറങ്ങിയത് സംബന്ധിച്ച് എയര്‍ ഇന്ത്യ അന്വേഷിച്ചുവരുകയാണ്. ഒരു മാസത്തിനിടെ ഒരു ഇന്ത്യന്‍ വിമാന കമ്പനിയുമായി ബന്ധപ്പെട്ട് ഇത് രണ്ടാമത്തെ സംഭവമാണ്. ഓഗസ്റ്റ് ആദ്യം സൗദി അറേബ്യയിലെ റിയാദില്‍ ജെറ്റ് എയര്‍വേയ്‌സ് വിമാനം ടേക്ക് ഓഫ് ചെയ്തത് റണ്‍വേയില്‍ നിന്നല്ല. പകരം ടാക്‌സിവേയില്‍ നിന്നായിരുന്നു. 150നടുത്ത് യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍