അയാക്സ്, റയൽ മാഡ്രിഡ് തുടങ്ങിയ വമ്പന്മാരുടെ ജേഴ്സിയിലും സ്‌നൈഡർ കളിക്കളത്തിലിറങ്ങിയിട്ടുണ്ട് .അയാക്‌സിനായി 43 ഗോളുകളും റയലിനായി 11 ഗോളുകളും നേടിയിട്ടുണ്ട്.
ഒന്നര പതിറ്റാണ്ട് കാലം രാജ്യാന്തര ഫുട്ബാളിൽ ഹോളണ്ട് മധ്യനിരയിൽ ആക്രമണത്തിന്‍റെ കുന്തമുനയായിരുന്ന വെസ്‍ലി സ്‌നൈഡര്‍ ബൂട്ടഴിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തിനായി അവസാന മത്സരമാണ് പെറുവിനെതിരെ താരം കളിച്ചത്. പെറുവിനെതിരായ സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ കളിച്ച സ്‌നൈഡര്‍ ടീമിന്റെ 2-1ന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചാണ് വിട ചൊല്ലിയത്.
ഹോളണ്ടിനായി 134 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച സ്‌നൈഡര്‍ 2010ല്‍ ഹോളണ്ടിനെ ലോകകപ്പ് ഫൈനലിലെത്തിക്കാന്‍ നിര്‍ണായക സ്ഥാനം വഹിച്ചിരുന്നു. ഹോളണ്ടിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് സ്വന്തമായുള്ള സ്‌നൈഡര്‍ 31 ഗോളുകളും നേടിയിട്ടുണ്ട്. മത്സര ശേഷം തന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങളുടെ വീഡിയോ കുടുംബവുമൊത്ത് ആസ്വദിക്കാനും സ്‌നൈഡര്‍ക്ക് അവസരം ലഭിച്ചു.
അയാക്സ്, റയൽ മാഡ്രിഡ് തുടങ്ങിയ വമ്പന്മാരുടെ ജേഴ്സിയിലും സ്‌നൈഡർ കളിക്കളത്തിലിറങ്ങിയിട്ടുണ്ട് .അയാക്‌സിനായി 43 ഗോളുകളും റയലിനായി 11 ഗോളുകളും നേടിയിട്ടുണ്ട്.
2010 ല്‍ ഫിഫയുടെ മികച്ച മധ്യനിര താരത്തിനുള്ള പുരസ്‌കാരം സ്‌നൈഡർ സ്വന്തമാക്കിയിട്ടുണ്ട്. 2006,2010,2014 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2010 ല്‍ ഹോളണ്ടിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 2008 ലെ യൂറോ കപ്പിലും 2010 ലെ ലോകകപ്പിലും കളിച്ച 11 മത്സരങ്ങളില്‍ നിന്ന് 6 മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.