“പിറ്റേ ദിവസം ചെന്നൈയില്‍ നിന്നു ബാങ്കോക്കിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തതായിരുന്നു ഞാന്‍. രാത്രി മുഴുവന്‍ മഴ പെയ്തു. രാവിലെ മുന്നില്‍ മറ്റൊരു ചെന്നൈ ആയിരുന്നു. വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കപ്പെട്ടു. അന്ന് വൈകുന്നേരമായപ്പോള്‍ എനിക്ക് അത്രമേല്‍ പരിചിതമായിരുന്ന ചെന്നൈ മറ്റൊന്നായി മാറിയിരുന്നു.” ചെന്നൈയെക്കുറിച്ചുള്ള മോഹന്‍ ലാലിന്റെ ബ്ലോഗ് കുറിപ്പ് ഇങ്ങനെ തുടങ്ങുന്നു. ഏകദേശം രണ്ടാഴ്ച കാലം താന്‍ ചെന്നൈയില്‍ കുടുങ്ങിപ്പോയതിന്റെ നേരനുഭവങ്ങളാണ് ലാല്‍ പങ്കുവയ്ക്കുന്നത്.
“മലയാളികള്‍ എന്നെ സ്നേഹത്തോടെ സൂപ്പര്‍ താരം എന്നു വിളിക്കാറുണ്ട്. അമാനുഷികമായ പല കാര്യങ്ങളും ഞാന്‍ സിനിമയില്‍ ചെയ്തിട്ടുണ്ട്. പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. വലിയ ഒരാളെന്നാണ് വെയ്പ്പ്. എന്നാല്‍ ഒരാഴ്ച ചുറ്റിലും ചൂഴ്ന്നു നിന്ന വെള്ളത്തിന് നടുവില്‍ ഒന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോഴാണ് എത്രമേല്‍ നിസാരനാണ് ഞാന്‍ എന്നു എനിക്കു മനസിലായത്.
കൂടുതല്‍ വായിക്കാന്‍
http://www.thecompleteactor.com/articles2/2015/12/in-view-of-chennai-floods/