അഴിമുഖം പ്രതിനിധി
ഉത്തരേന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം. അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്ന് 280 കിലോമീറ്റർ അകലെ താജികിസ്താൻ അതിർത്തിയോട് ചേർന്ന പ്രദേശമാണ് വെള്ളിയാഴ്ച രാത്രി 12.44 ഓടെ ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവെ അറിയിച്ചു. ഇന്ത്യയിൽ ചണ്ഡിഗഡ്,ശ്രനഗർ, ജയ്പൂർ, ഡൽഹി എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും അഫ്ഗാനിലെ കാബൂളിലും ഭൂചലനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ട് തവണയായി രണ്ടു മിനിട്ടോളം ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.