UPDATES

എഡിറ്റര്‍

മധ്യപ്രദേശിലെ ദിലീപ് സിംഗ് മാള്‍വ്യയുടെ ജീവിതത്തിന് പാരയായി മോദിയുടെ പ്രസംഗം

മധ്യപ്രദേശിലെ ദിലീപ് സിംഗ് മാള്‍വ്യ എന്ന കല്‍പ്പണിക്കാരന്റെ പേര് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. അതുകൊണ്ട് പ്രശസ്തി കിട്ടിയെങ്കിലും ചെയ്യുന്ന ജോലിക്ക് വരുമാനം ലഭിക്കാത്ത ഒരവസ്ഥയാണ് ദിലീപ് സിംഗിനുണ്ടായത്. ഗ്രാമത്തിലെ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന് ഇയാള്‍ പണം വാങ്ങാറില്ല എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്‌. ചെയ്ത ജോലിയുടെ  കൂലി തരാനുള്ളവര്‍ അവരുടെ മാസശമ്പളം ലഭിച്ചതിനു ശേഷം തന്നാല്‍ മതി എന്ന് മാത്രമാണ് താന്‍ പറഞ്ഞത്‌ എന്നാണ് ദിലീപ് സിംഗ് പറയുന്നത്. മോദിയുടെ പ്രസംഗത്തിനു ശേഷം ആള്‍ക്കാര്‍ ഇയാള്‍ക്കു കൂലി കൊടുക്കാത്ത അവസ്ഥയായി. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://indianexpress.com/article/india/india-news-india/a-mason-in-mp-gets-pms-praise-for-something-he-never-said/  

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍