UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുതുവര്‍ഷത്തില്‍ വിദേശയാത്രകള്‍ കുറയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി

അഴിമുഖം പ്രതിനിധി

പുതുവര്‍ഷത്തില്‍ വിദേശയാത്രകൾ കുറയ്ക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2016ല്‍ അത്യാവശ്യ വിദേശപരിപാടികളും യാത്രകളും മാത്രം മതിയെന്ന് വിദേശകാര്യ മന്ത്രാലയത്തിന് പ്രധാനമന്ത്രി നിർദേശം നല്‍കി. ഈ വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ വളരെക്കുറച്ച് വിദേശ സന്ദര്‍ശനങ്ങള്‍ മാത്രമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. രണ്ടാംപകുതിയില്‍ വിദേശത്ത് നടക്കുന്ന സുപ്രധാന ഉച്ചകോടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

അധികാരത്തിലേറി 19 മാസങ്ങൾ പിന്നിടുമ്പോൾ 33 രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചിരിക്കുന്നത്. മോദിയുടെ തുടർച്ചയായുള്ള വിദേശ യാത്രകളെ പ്രതിപക്ഷം വിമർശിച്ചിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍