അഴിമുഖം പ്രതിനിധി
ഇന്നലെ ഭീകരാക്രമണം നടന്ന പഞ്ചാബിലെ പത്താന്‍കോട്ട് ഇന്ന് സൈന്യം നടത്തിയ തെരച്ചിലിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് മലയാളി കൊല്ലപ്പെട്ടു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ എന്‍എസ്ജിയില്‍ ലെഫ്റ്റനന്റ് കേണലായ നിരഞ്ജന് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ സ്ഫോടനത്തില്‍ നിരഞ്ജന് അടക്കം നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തില്‍ നിന്നും ഗ്രനേഡ് മാറ്റുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. കഴിഞ്ഞ ഏതാനും ഇദ്ദേഹവും കുടുംബവും വര്‍ഷങ്ങളായി ബംഗളുരുവിലാണ് താമസിക്കുന്നത്. മൃതദേഹം നാളെ മണ്ണാര്‍ക്കാട് സംസ്കരിക്കും. ബംഗളുരുവില്‍ പൊതുദര്‍ശനത്തിനുശേഷമാണ് പാലക്കാട്ടേക്ക് കൊണ്ടുവരിക.
അതിനിടെ താവളത്തില്‍ വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് ഭീകരര്‍ കൂടി ഒളിച്ചിരിക്കുന്നതായും ഇവരെ പിടികൂടാനുള്ള ശ്രമം തുടരുന്നതായും ഡിഐജി (അതിര്‍ത്തി) കണ്വര് വിജയ് പ്രതാപ് സിംഗ് പറഞ്ഞു.