UPDATES

സയന്‍സ്/ടെക്നോളജി

കിലോയ്ക്ക് 20 ഡോളര്‍, ഏതാണ്ട് 1457 രൂപ 50 പൈസ: ചൊവ്വയില്‍ നിന്നുള്ള മണ്ണ് വാങ്ങാം!

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നടക്കം 30 ഓര്‍ഡറുകള്‍ ഇതുവരെ കിട്ടയിതായി യുസിഎഫ് പ്രസ്താവനയില്‍ പറയുന്നു.

യുഎസിലെ സെന്‍ട്രല്‍ ഫ്ലോറിഡ യൂണിവേഴ്‌സിറ്റി (യുസിഎഫ്) സവിശേഷമായൊരു പദാര്‍ത്ഥമാണ് ഇപ്പോള്‍ വില്‍ക്കുന്നത് – ചൊവ്വയിലെ മണ്ണ്! എക്‌സ്‌പെരിമെന്റല്‍ മാര്‍ഷ്യന്‍ – ആസ്റ്ററോയിഡ് സോയില്‍. താല്‍പര്യമുള്ളവര്‍ക്ക് വാങ്ങാം. 20 ഡോളറാണ് (ഏതാണ്ട് 1457 രൂപ 50 പൈസ) കിലോയ്ക്ക് വില. എന്നാല്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഷിപ്പിംഗ് ചാര്‍ജ്ജ് ഇതിന് പുറമെ വരും. നാസയുടെ ബഹിരാകാശ വാഹനമായ ക്യൂരിയോസിറ്റി റോവര്‍ ശേഖരിച്ച മണ്ണിനെ കെമിക്കല്‍ സിഗ്നേച്ചറുകളുടെ അടിസ്ഥാനത്തിലുള്ള ഫോര്‍മുലയിലൂടെയാണ് യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോഫിസിസിസ്റ്റുകള്‍ എക്‌സ്‌പെരിമെന്റല്‍ മാര്‍ഷ്യന്‍ സോയിലായി വികസിപ്പിക്കുന്നത്. യൂണിവേഴ്‌സിറ്റി ജേണലായ ഇക്കാറസ് ആണ് ഇക്കാര്യം പറയുന്നത്.

ചൊവ്വയില്‍ മനുഷ്യന്‍ ഇറങ്ങാനുള്ള ശ്രമം അടക്കമുള്ള കാര്യങ്ങളിലും മറ്റ് പര്യവേഷണങ്ങളിലും ഈ മണ്ണ് ഉപയോഗപ്പെടുമെന്ന് യുസിഎഫ് പ്ലാനറ്ററി സയന്‍സസ് ഗ്രൂപ്പ് അംഗം പ്രൊഫ.ഡാന്‍ ബ്രിറ്റ് പറയുന്നു. ചൊവ്വയിലെ ഭക്ഷണ സാധ്യതള്‍ അന്വേഷിക്കുന്നവര്‍ക്ക് ഇത് അനിവാര്യമാണ്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നടക്കം 30 ഓര്‍ഡറുകള്‍ ഇതുവരെ കിട്ടയിതായി യുസിഎഫ് പ്രസ്താവനയില്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍