രാജിവച്ചതായുള്ള വാര്‍ത്തകള്‍ തള്ളി ദിവ്യ തന്നെ രംഗത്തെത്തി.
നടിയും രാഷ്ട്രീയ നേതാവുമായ ദിവ്യ സ്പന്ദന കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവി സ്ഥാനത്ത് നിന്നും രാജിവച്ചെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിക്കുള്ളിലെ അതൃപ്തി മുലമാണ് ദിവ്യ സ്പന്ദന (രമ്യ)യുടെ രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ നടന്ന വലിയ തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ പാര്‍ട്ടിക്കും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നയിച്ചിട്ടുള്ള ദിവ്യ തന്റെ പ്രൊഫൈലില്‍ മാറ്റം വരിത്തിയത് ശ്രദ്ധയില്‍പ്പെട്ടതായി മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ സ്ഥിരീകരിച്ചതായും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയെന്ന ട്വിറ്ററിലെ തന്റെ ബയോ ദിവ്യ നീക്കിയതിന് പിറകെയാണ് വിവാദം ആരംഭിച്ചത്. കഴിഞ്ഞ മുന്ന് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്നതിന് ശേഷമായിരുന്നു നടപടി. കര്‍ണാടകയില്‍ നിന്നുള്ള മുന്‍ എംപി കൂടിയായിരുന്നു അദ്ദേഹം.
അടുത്തിടെ മഹാരാഷ്ട്രയിലെ വാര്‍ധയില്‍ നടന്ന നിര്‍ണായക പാര്‍ട്ടി നേതൃയോഗത്തില്‍ നിന്നുള്‍പ്പെടെ ദിവ്യ വിട്ടുനിന്നതിന് പിറകെയാണ് നടപടി. 2013 ന്ശേഷം ഡല്‍ഹിക്ക് പുറത്ത് നടക്കുന്ന ആദ്യ വര്‍ക്കിങ്ങ് കമ്മിറ്റി യോഗമായിരുന്നു വാര്‍ധയില്‍ നടന്നത്. 2019 തിരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായാണ് യോഗം ചേര്‍ന്നത്.
അതേസമയം, താന്‍ രാജിവച്ചതായുള്ള വാര്‍ത്തകള്‍ തള്ളി ദിവ്യ തന്നെ രംഗത്തെത്തി. തന്റെ പാര്‍ട്ടി സോഷ്യല്‍ മീഡിയ മേധാവി സ്ഥാനത്ത് നിന്നും നീക്കിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. താന്‍ ബിജെപിയില്‍ ചേരുമെന്നുള്ള പ്രചാരണം തെറ്റാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിന്റെ നിയന്ത്രണം മുന്‍ പാര്‍ട്ടി നേതാവ് മാര്‍ഗററ്റ് ആല്‍വയുടെ മകന് നിഖില്‍ ആല്വയക്ക് നല്‍കിയതില്‍ ദിവ്യ അതൃപ്തയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു വിഷയത്തോടുള്ള നിഖില്‍ ആല്‍വയുടെ പ്രതികരണം.
‘പ്രധാനമന്ത്രി കള്ളൻ തന്നെ’; രാജ്യദ്രോഹക്കുറ്റം ചുമത്തിയവരോട് ദിവ്യ സ്പന്ദന വീണ്ടും പറയുന്നു