ക്ഷേത്രത്തിലേക്ക് നേർച്ചയായി മുടി വളർത്തിയിരുന്നു യുവാക്കൾ.
ആദിവാസി വിഭാഗത്തിൽ പെട്ട യുവാക്കളെ നിർബന്ധിച്ച് മൊട്ടയടിപ്പിച്ചെന്ന് പരാതി. പാലക്കാട് മീനാക്ഷീപുരം എസ്ഐ ആർ വിനോദാണ് യുവാക്കളെ നിർബന്ധിച്ച് മൊട്ടയടിപ്പിച്ചത്. സംഭവം വിവാദമായതിനെ തുടർന്ന് വിനോദിനെ അടുത്തു തന്നെയുള്ള എആർ ക്യാമ്പിലേക്ക് എസ്ഐയെ സ്ഥലം മാറ്റിയിട്ടുണ്ട് പൊലീസ്.
ക്ഷേത്രത്തിലേക്ക് നേർച്ചയായി മുടി വളർത്തിയിരുന്നു യുവാക്കൾ. ഇതാണ് ‘ആക്ഷൻ ഹീറോ’ ചമയാൻ എസ്ഐ ആർ വിനോദിനെ പ്രേരിപ്പിച്ചതെന്നറിയുന്നു. ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പാലക്കാട് ഡിവൈഎസ്പിക്ക് എസ്പി നിർദ്ദേശം നൽകിയിട്ടുണ്ട്. 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.