UPDATES

ട്രെന്‍ഡിങ്ങ്

‘ജഡം പോലും ഉണ്ടാവില്ല; കൊത്തിപ്പറക്കും കൃഷ്ണപ്പരുന്ത്’; സിപിഎം നേതാവ് സതീദേവിക്കെതിരെ കൊലവിളിയുമായി അഡ്വ. ബി ഗോപാലകൃഷ്ണന്‍

‘വനിതാ പൊലീസുകാരെ ഞങ്ങൾ ശബരിമലയിലേക്ക് കയറ്റില്ല’

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ കൊലവിളിയും ഭീഷണിയുമായി ബി ജെ പി നേതാവ് അഡ്വ. ഗോപാലകൃഷ്ണൻ. ന്യൂസ് 18 ചാനലിൽ സനീഷ് ഇളയടത്ത് നയിച്ച ചർച്ചയിലാണ് സി പി എം നേതാവ് സതി ദേവിക്കെതിരെ സമാനതകളില്ലാത്ത രീതിയിൽ കൊലവിളിയുമായി ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്.

“സതിദേവി അടക്കമുള്ളവർ അയ്യപ്പനോട് മാപ്പു പറഞ്ഞ് നിലപാട് തിരുത്തണം, ഇല്ലെങ്കിൽ നിങ്ങളുടെ ജഡം പോലും ഉണ്ടാവില്ല കേരളത്തിൽ. കൊത്തിപ്പറക്കും കൃഷ്ണപ്പരുന്ത്. വിശ്വാസികളോട് കളിച്ചാൽ  ഈ നാട്ടിൽ കമ്മ്യൂണിസം ഇല്ലാതാവും”. വനിത പൊലീസുകാരെ ശബരിമലയിൽ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗോപാലകൃഷ്ണൻ.

“വനിതാ പൊലീസുകാരെ ഞങ്ങൾ ശബരിമലയിലേക്ക് കയറ്റില്ല, അതിൽ ഒരു സംശയവും വേണ്ട. ഈ നാട്ടിലെ അയ്യപ്പന്മാർ ഒറ്റക്കെട്ടായി നിൽക്കും. അവിടെ രാഷ്ട്രീയമില്ല.” ഗോപാലകൃഷ്ണൻ തുടർന്നു. എസ് എൻ ഡി പി നിലപാട് സമരത്തെ ക്ഷീണിപ്പിക്കുമോ എന്ന വിഷയത്തിലായിരുന്നു ചർച്ച.

എല്ലാ അതിരുകളും ലംഘിച്ചു ചർച്ചയിൽ ഇടപെട്ട ഗോപാലകൃഷ്ണനെ അവതാരകൻ വിലക്കിയിട്ടും തന്റെ വാദങ്ങളുമായി അദ്ദേഹം മുന്നോട്ടു പോയി. നേരത്തെ ദേശീയ അവാർഡ് വിതരണ ചടങ്ങ് ബഹിഷ്‌ക്കരിച്ച നടന്മാർക്കെതിരെ സൈബർ ആക്രമണം നടന്ന പശ്ചാത്തലത്തിൽ റിപ്പോട്ടർ ചാനൽ സംഘടിപ്പിച്ച ചർച്ചയിലും ഗോപാലകൃഷ്ണൻ അവതാരകനെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചത് വലിയ വിവാദമായിരുന്നു.അതെ സമയം ചാനൽ ചർച്ചകളിൽ നിരന്തരം ആഭാസവും, തെറി വിളിയും, കൊലവിളി പ്രസ്താവനകളും നടത്തുന്നവരെ ചാനൽ അധികൃതർ ബഹ്ശ്തിക്കരിക്കണമെന്ന ആവശ്യം നവമാധ്യമങ്ങളിൽ ശക്തമാണ്.

 

‘എടോ ഗോപാലകൃഷ്ണാ…’, ഇങ്ങനെയല്ലാതെ എങ്ങനെ വിളിക്കണം ഈ അന്തിചര്‍ച്ച ഗുണ്ടയെ?

‘ആൾക്കൂട്ടത്തിന് മുകളിൽ മാനത്ത് കൃഷ്ണപ്പരുന്തുകൾ വട്ടമിട്ടു പറന്നു’, കൂട്ടത്തില്‍ സൈബീരിയന്‍ കൊക്കുകളും; മനോരമ വാര്‍ത്തയെ ട്രോളി സോഷ്യല്‍ മീഡിയ

തൃപ്പുണിത്തുറ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയ നായര്‍ സ്ത്രീകള്‍ റവുക്ക അഴിക്കേണ്ടിവന്നു; ചരിത്രം ചികഞ്ഞെടുത്ത് സോഷ്യല്‍ മീഡിയ

‘ചെത്തുകാരൻ കോരൻ ഉണ്ടാക്കിയതല്ല ശബരിമല’; പിണറായിക്കെതിരെ ജാതി അധിക്ഷേപവുമായി സംഘപരിവാര്‍ സൈബര്‍ ഗ്രൂപ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍