അഴിമുഖം പ്രതിനിധി
ബാർകോഴകേസിൽ മന്ത്രി കെ.ബാബുവിനെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. മന്ത്രിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് സുനിൽകുമാർ എം.എൽ.എ ഹൈകോടതിയിൽ ഹര്‍ജി സമർപ്പിച്ചിരുന്നു. ഈ കേസിൽ നിലപാട് ആരാഞ്ഞപ്പോഴാണ് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചത്. തൃശൂർ, തിരുവനന്തപുരം വിജിലൻസ് കോടതികളിലും ലോകായുക്തയിലും നിലനിൽക്കുന്ന കേസുകളിൽ കെ. ബാബുവിനെതിരായ നടപടി തുടരുന്നതിനാല്‍ ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.