UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികലയും രമേശും സമരവേദിയിൽ നിന്നും മുങ്ങി; പൊലീസിന്റെ അടി പേടിച്ചെന്ന് ആരോപണം

കമാൻഡോ ഫോഴ്സും സ്ഥലത്തേക്ക് എത്തിച്ചേരുമെന്ന് ലാത്തിച്ചാർജ് തുടങ്ങുന്നതിനു മുമ്പു തന്നെ വിവരം വന്നിരുന്നു.

നിലയ്ക്കലില്‍ സമരം ചെയ്യുന്ന സംഘപരിവാർ സംഘടനകളുടെ പ്രവർത്തകര്‍ക്കു നേരെ പൊലീസ് ലാത്തിച്ചാർജ് തുടങ്ങിയപ്പോൾ സമരത്തിന് നേതൃത്വം കൊടുത്തിരുന്ന ശശികലയും എംടി രമേശും സ്ഥലത്തു നിന്നും മുങ്ങിയെന്ന് ആരോപണം. പൊലീസ് അടി തുടങ്ങും വരെ സമരപ്പന്തലിൽ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും ഉണ്ടായിരുന്നു.

പൊലീസിനെക്കൂടാതെ കമാൻഡോ ഫോഴ്സും സ്ഥലത്തേക്ക് എത്തിച്ചേരുമെന്ന് ലാത്തിച്ചാർജ് തുടങ്ങുന്നതിനു മുമ്പു തന്നെ വിവരം വന്നിരുന്നു. ഇതാണ് നേതാക്കൾ സ്ഥലത്തു നിന്നും മാറാനിടയാക്കിയതെന്നാണ് ആരോപണം.

മാധ്യമങ്ങൾക്കെതിരെയും പൊലീസിനു നേരെയും കടുത്ത ആക്രമണങ്ങൾ ഉണ്ടായി. ഒരു ഘട്ടം പിന്നിട്ടപ്പോൾ പൊലീസും തിരിച്ചടിക്കാൻ തുടങ്ങി. ബസ്സുകൾ തടഞ്ഞു നിർത്തി മുന്നിൽ‌ക്കാണുന്ന യുവതികളെയെല്ലാം കയ്യേറ്റം ചെയ്യാനും തുടങ്ങിയിരുന്നു സമരക്കാർ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍