ടൈറ്റാനിയം അഴിമതി കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് പറഞ്ഞു. ടൈറ്റാനിയം കേസില്‍ സിപിഐ എം അല്ല, അന്ന് വകുപ്പുമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് രാമചന്ദ്രന് മാസ്റ്റാണ് അഴിമതി ഉന്നയിച്ചത്. ടൈറ്റാനിയത്തില്‍ മലിനീകരണ നിയന്ത്രണസംവിധാനം ഒരുക്കുന്നതില്‍ 250 കോടിയുടെ അഴിമതി നടന്നിട്ടുണ്ട്. അതില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്കും രാമചന്ദ്രന്മാസ്റ്റര് പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിച്ചെടുക്കാന്‍ വിജിലന്‍സിനെ ദുരുപയോഗപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ കോടതിക്ക് തള്ളേണ്ടി വരുന്നതും തുടന്വേഷണം പ്രഖ്യാപിക്കേണ്ടി വന്നതും. നവകേരള മാര്‍ച്ചിന് കോഴിക്കോട് ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്.