UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രി മാത്യൂ ടി തോമസിന്റെ ഗണ്‍മാന്‍ വെടിയേറ്റ് മരിച്ച നിലയില്‍

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

സംസ്ഥാന ജല വിഭവ വകുപ്പ മന്ത്രി മാത്യു ടി തോമസിന്റെ ഗണ്‍മാനെ മരിച്ച നിലയില്‍. കടയ്ക്കലിലെ വീട്ടിലാണ് പോലീസുകാരനായ സുജിത്ത് (27) നെ ഇന്ന് പുലര്‍ച്ചെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനാണ് സുജിത്ത്.

സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവയ്ച്ചതായാണ് വിവരം. രണ്ട് കൈത്തണ്ടയിലെയും ഞരമ്പ് മുറിച്ച ശേഷമാണ് സ്വയം വെടിവയ്ച്ചതെന്നാണ് റിപ്പോര്‍ട്ട്. കടയാക്കല്‍ സി ഐയുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍