സബ്‌സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്.
കുടുംബ ബജറ്റുകകള്‍ക്ക് തിരിച്ചടിയായി രാജ്യത്തെ പാചക വാതകത്തിന് വീണ്ടും വില വര്‍ധിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്. ജൂണ്‍ മുതല്‍ തുടര്‍ച്ചയായ ആറാം തവണയാണ് പാചക വാതക വില കൂടുന്നത്. മാസം തോറും നടത്താറുള്ള അവലോകന യോഗത്തിന് ശേഷമാണ് വില കുത്തനെ വര്‍ധിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.
അസംസ്‌കൃത എണ്ണയ്ക്കുണ്ടായ വില വ്യതിയാനവും ആഗോള വിപണിയില്‍ തുടരുന്ന രൂപയുടെ വിലയിടിവുമാണ് വിലകൂട്ടാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പറയുന്നു. അതേസമയം വിലവര്‍ധനയ്‌ക്കൊപ്പം ഉപഭോക്താക്കളുടെ ബാങ്കുകളില്‍ എത്തുന്ന സബ്‌സിഡി തുകയിലും വര്‍ധന ഉണ്ടാവുമെന്ന് അധികൃതര്‍ പറയുന്നു. നവംബര്‍ മാസത്തില്‍ 433.66 രൂപയാണ് ഈയിനത്തില്‍ അക്കൗണ്ടുകളില്‍ എത്തിരുന്നത്. ഇതിലാണ് വര്‍ധനയുണ്ടാവുക. ഒക്ടോബറില്‍ 376. 60 ആയിരുന്നു ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്.
3000 കോടിയുടെ പ്രതിമയും 20 കോടിക്ക് 192 പേര്‍ക്ക് വീടും: ഒരു കേരള/ഗുജറാത്ത് വികസന താരതമ്യം