ഏകദിന ക്രിക്കറ്റില്‍ 200 സിക്സറുകള്‍ നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാനെന്ന നേട്ടത്തിലും രോഹിത് എത്തി.
വിന്‍ഡീസിനെതിരെ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ജയത്തിന് പിന്നാലെ രോഹിത് ശര്‍മ്മയ്ക്ക് അപൂര്‍വ്വ റെക്കോര്‍ഡ്. അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ ഏറ്റവും കുറഞ്ഞ ഇന്നിംഗ്സുകളില്‍ 200 സിക്സറുകള്‍ തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് രോഹിത് അക്കൗണ്ടിലാക്കിയത്.. മത്സരത്തില്‍ തന്റെ രണ്ടാംസിക്സര്‍ നേടിയതോടെയാണ് രോഹിത് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. പാക് താരം ഷാഹിദ് അഫ്രീദിയുടെ പേരിലുളള റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്. മത്സരത്തില്‍ നാല് സിക്സും അഞ്ച് ഫോറുമടക്കം പുറത്താകാതെ 62 റണ്‍സ് രോഹിത്ത് നേടിയിരുന്നു. 187-ം ഏകദിന ഇന്നിംഗ്സിലാണ് രോഹിത്ത് 200 സിക്സിലെത്തിയത്. 195 ഇന്നിംഗ്സുകളില്‍ നിന്നായിരുന്നു നേരത്തെ അഫ്രീദി ഈ നേട്ടം കൈവരിച്ചിരുന്നത്.
ഏകദിന ക്രിക്കറ്റില്‍ 200 സിക്സറുകള്‍ നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാനെന്ന നേട്ടത്തിലും രോഹിത് എത്തി. മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് അദ്ദേഹം. ഷാഹിദ് അഫ്രീദി, വിന്‍ഡീസിന്റെ ക്രിസ് ഗെയില്‍, ലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യ, ധോണി, ഡിവില്ലിയേഴ്സ്, ബ്രണ്ടന്‍ മക്കല്ലം എന്നിവരാണ് രോഹിതിന് മുന്‍പ് ഏകദിനത്തില്‍ 200 സിക്സറുകള്‍ തികച്ച താരങ്ങള്‍.