UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കശ്മീരിൽ ബിജെപി സംസ്ഥാന സെക്രട്ടറി വെടിയേറ്റ് മരിച്ചു

പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

ജമ്മു കശ്മീരിൽ ബിജെപി സംസ്ഥാന സെക്രട്ടറിയും സഹോദരനും വെടിയേറ്റ് മരിച്ചു. സെക്രട്ടറി അനിൽ പരിഹറും സഹോദരൻ അജീത്തുമാണ് മരിച്ചത്. കശ്മീരിലെ കിഷ്ത്വറിൽ വ്യാഴാഴ്ചയാണ് സംഭവം. കൊലപാതകത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. തൊട്ടടുത്തു നിന്നാണ് അക്രമി വെടിയുതിർത്തതെന്ന് വ്യക്തമായിട്ടുണ്ട്.

വൈകിട്ട് എട്ടുമണിയോടെ തങ്ങളുടെ കടയിൽ നിന്നും മടങ്ങുമ്പോഴാണ് ഇരുവർക്കും വെടിയേറ്റത്. ഇരുവരുടെയും വീടിനു സമീപത്തു വെച്ചായിരുന്നു ആക്രമണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയിൽ വെച്ചായിരുന്നു ആക്രമണം. ഇരുവരെയും കാത്ത് അക്രമികൾ വഴിയിൽ നിൽക്കുകയായിരുന്നെന്നാണ് കരുതുന്നത്. കുറച്ചു വർഷങ്ങളിൽക്കിടയിൽ ഇതാദ്യമായാണ് ഒരു രാഷ്ട്രീയ നേതാവിനെതിരെ ജമ്മുവിൽ ഇത്തരത്തിലൊരു ആക്രമണമുണ്ടാകുന്നത്,

പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമത്തിനു പിന്നിൽ ഭീകരവാദികളാണോയെന്ന കാര്യവും വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൊലപാതകത്തെ അപലപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍