ര്‍ക്കാരും സിപിഎമ്മും നടത്തുന്ന ഗൂഢാലോചനയുടെയും ഭക്തര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റേയും ഭാഗമായാണ് ആചാര ലംഘനം സംബന്ധിച്ച പ്രചാരണങ്ങളെന്നാണ് തില്ലങ്കേരി പറഞ്ഞിരുന്നത്.
ശബരിമലയില്‍ താന്‍ ആചാര ലംഘനം നടത്തിയതായി സമ്മതിച്ച് ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലാണ് വത്സന് തില്ലങ്കേരി ഇക്കാര്യം പറഞ്ഞത്. 18ാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറി നില്‍ക്കുകയും പ്രതിഷേധക്കാരോട് സംസാരിക്കുകയും ചെയ്തതാണ് വിവാദമായത്. താന്‍ ആചാര ലംഘനം നടത്തിയിട്ടില്ലെന്നും ബഹളം കേട്ട് വന്നുനോക്കിയതാണെന്നും ഇരുമുടിക്കെട്ട് അടുത്തുനിന്നിരുന്നയാള്ക്ക് കൈമാറുകയാണുണ്ടായതെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നുമെല്ലാമാണ് തില്ലങ്കേരി നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരും സിപിഎമ്മും നടത്തുന്ന ഗൂഢാലോചനയുടെയും ഭക്തര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റേയും ഭാഗമായാണ് ആചാര ലംഘനം സംബന്ധിച്ച പ്രചാരണങ്ങളെന്നാണ് തില്ലങ്കേരി പറഞ്ഞിരുന്നത്.
എന്നാല്‍ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറി നിന്ന് സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇത് ആചാര ലംഘനം തന്നെയാണെന്നും തന്ത്രിക്കും പന്തളം ‘രാജാവി’നും മാത്രമേ ശബരിമലയിലെ ആചാര പ്രകാരം ഇരുമുടിക്കെട്ടില്ലാതെ ഇത്തരത്തില്‍ പതിനെട്ടാം പടി കയറാന്‍ അവകാശമുള്ളൂ എന്നും തന്ത്രി കണ്ഠര് രാജീവര് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആചാര ലംഘനം നടത്തിയതായി വത്സന് തില്ലങ്കേരി സമ്മതിച്ചത്. എന്നാല്‍ താന്‍ ഇതിന് പരിഹാരക്രിയ ചെയ്തതായും തില്ലങ്കേരി പറഞ്ഞു.