ഈ വര്‍ഷം ജനുവരിയിലാണ് 34 കാരനായ സാഹ ഇന്ത്യക്ക് വേണ്ടി അവസാനമായി കളത്തിലിറങ്ങിയത്. ശേഷം ആഗസ്റ്റില്‍ ഷോള്‍ഡര്‍ ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിലാണ് താരം.
ലോകക്രിക്കറ്റിലെയും ഇന്ത്യന്‍ ക്രിക്കറ്റിലെയും മികച്ച വിക്കറ് കീപ്പര്‍ ആരെന്നു ചോദിച്ചാല്‍ ബഹുഭൂരിപക്ഷം പറയുക ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ പേര് തന്നെയാകും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിക്കറ്റിന് പിന്നില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ ധോണിയുടെ മികവിനെ പ്രശംസിക്കാത്തവരും കാണില്ല. എന്നാല്‍ ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പറെ കുറിച്ച് മുന്‍ നായകന് സൗരവ് ഗാംഗുലി അഭിപ്രായം മറ്റൊന്നാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ധോണിയല്ലെന്നും വൃധിമാന്‍ സാഹയാണ് കൂടുതല്‍ മിടുക്കനെന്നും ഗാംഗുലി പറയുന്നു. ബംഗാളില്‍ നിന്നുള്ള താരമായ സാഹ ഇപ്പോള്‍ പരിക്കു മൂലം വിശ്രമത്തിലാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിനിടെയാണ് സാഹയ്ക്കു പരിക്കേറ്റത്. ഈ വര്‍ഷമാദ്യം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ കളിച്ച ശേഷം സാഹ ദേശീയ ടീമിനായി ഇറങ്ങിയിട്ടില്ല. ഡൈവിംഗിനിടെ ഷോള്‍ഡറിനേറ്റ പരിക്കാണ് ടീമിലേക്ക് തിരിച്ച് വരാന്‍ സാഹയ്ക്ക്
പ്രതിസന്ധിയാകുന്നത്. ഇന്ത്യയ്ക്ക് വേണ്ടി ആറു വര്‍ഷമായി മൈതാനത്തിറങ്ങുന്ന സാഹ എത്രയും വേഗത്തില്‍ പരിക്ക് ഭേദമായി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ ടീമിന് പുറത്തായിരിക്കാം. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ സാഹയേക്കാള്‍ മികച്ചൊരു വിക്കറ്റ് കീപ്പറെ കണ്ടിട്ടില്ല. പരിക്കിനെ നമുക്കൊരിക്കലും ഒഴിവാക്കാനാവില്ല. വിക്കറ്റ് കീപ്പറായാല്‍ ഡൈവ് ചെയ്യേണ്ടി വരികയും തുടര്‍ന്നു പരിക്കേല്‍ക്കുകയും ചെയ്യും. അതില്‍ നിന്നും മോചിതനായി തിരിച്ചുവരാന്‍ സമയവുമെടുക്കും. പരിക്ക് മാറി വേഗത്തില്‍ സാഹ മടങ്ങിയെത്തിയാല്‍ അത്രയും നല്ലതെന്നും ഗാംഗുലി വിശദമാക്കി.
ഈ വര്‍ഷം ജനുവരിയിലാണ് 34 കാരനായ സാഹ ഇന്ത്യക്ക് വേണ്ടി അവസാനമായി കളത്തിലിറങ്ങിയത്. ശേഷം ആഗസ്റ്റില്‍ ഷോള്‍ഡര്‍ ശസ്ത്രക്രിയക്കു ശേഷം വിശ്രമത്തിലാണ് താരം. 2014 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് എം.എസ് ധോണി വിരമിച്ച ശേഷം ഇന്ത്യന്‍ ടീമിലെ സ്ഥിര വിക്കറ്റ് കീപ്പര്‍ സ്ഥാനം സാഹയ്ക്ക് തന്നെയായിരുന്നു. എന്നാല്‍ അടിക്കടിയുണ്ടാകുന്ന പരുക്ക് ടീമില്‍ നിലയുറപ്പിക്കുന്നതിന് താരത്തിന് വില്ലനാകുകയാണ്.