UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തെളിവെവിടെ, നിതീഷ് കുമാര്‍ ചോദിക്കുന്നു

അഴിമുഖം പ്രതിനിധി

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കുറ്റം തെളിയിക്കാന്‍ ആവശ്യമായ തെളിവ് എവിടെയെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചോദിച്ചു. ബിജെപിയുടെ ആശയങ്ങള്‍ ജെഎന്‍യുവില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. ജനതാ ദര്‍ബാറിനോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ചത്.

ഇടതുപാര്‍ട്ടികളുടെ ദേശ സ്‌നേഹത്തെ കുറിച്ച് ആര്‍ക്കും സംശയിക്കാനാകില്ല. കനയ്യയ്ക്ക് സ്വന്തം രാഷ്ട്രീയ ആശയത്തെ കുറിച്ച് വ്യക്തതയുണ്ടെന്നും നിതീഷ് പറഞ്ഞു.

സാമ്പത്തിക രംഗത്തും മറ്റും കേന്ദ്ര സര്‍ക്കാര്‍ പരാജയമാണ്. അതില്‍ നിന്നും രാജ്യത്തിന്റെ ശ്രദ്ധ മാറ്റുന്നതിനാണ് ജെഎന്‍യുവില്‍ ഇതെല്ലാം ചെയ്തതെന്നും നിതീഷ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍