UPDATES

സിനിമാ വാര്‍ത്തകള്‍

‘അന്ന് മീ ടു ഉണ്ടായിരുന്നെങ്കില്‍ അയാളും കുടുങ്ങിയേനെ’: കെപിഎസി ലളിതയ്ക്ക് പിന്നാലെ അടൂര്‍ ഭാസിക്കെതിരെ ഷീലയും

കോമഡി എന്നു പറഞ്ഞാല്‍ കോമഡിയായിരിക്കണം ഒരാളെയും വേദനിപ്പിക്കരുത്. ഇങ്ങേര് ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്

അന്തരിച്ച നടൻ അടൂർ ഭാസിക്കെതിരെ ആരോപണവുമായി മുതിർന്ന നടി ഷീല രംഗത്ത്. “അടൂർ ഭാസിയുടെ രീതികൾ പലപ്പോഴും നല്ലതായിരുന്നില്ലെന്നും, ആ കാലത്ത് മീ ടൂ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സ്ത്രീകൾ അയാൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നേനെയെന്നും ഷീല പറഞ്ഞു.” ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആണ് നടി മനസ്സ് തുറന്നത്.

ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്‌നങ്ങള്‍ തന്നെ ഷീലയ്ക്കുണ്ടായിരുന്നുവെന്നും. കഥാപാത്രത്തിനായി വിരലുകളില്‍ അണിഞ്ഞിരുന്ന നെയില്‍ പോളിഷ് പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നുവെന്ന് ഷീല പറയുന്നു.

അടൂര്‍ ഭാസിയ്ക്ക് ചിത്രത്തില്‍ വേഷം നല്‍കിയില്ല എന്‌ന ഒറ്റക്കാരണം കൊണ്ടായിരുന്നു ഇത്തരം പ്രചാരണങ്ങള്‍. അയാളുമായി ഞാന്‍ ഒരുപാട് ചിത്രങ്ങളില്‍ അഭനയിച്ചിട്ടുണ്ട്. കോമഡി എന്നു പറഞ്ഞാല്‍ കോമഡിയായിരിക്കണം ഒരാളെയും വേദനിപ്പിക്കരുത്. ഇങ്ങേര് ഒരാളെ വേദനിപ്പിച്ചിട്ടുള്ള കോമഡി ചെയ്യുന്ന ആളാണ്. ഞാന്‍ കുറേ കണ്ടിട്ടുണ്ട് മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നതും. അന്ന് മീടു ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങളൊക്കെ പോയി പറഞ്ഞേനെ ഷീല പറഞ്ഞു.

നടി കെ പി സി ലളിതയും അടൂർ ഭാസിക്കെതിരെ ആരോപണവുമായി സമീപകാലത്ത് രംഗത്ത് വന്നിരുന്നു. അടൂര്‍ ഭാസി ഒരു ക്രൂരനായിരുന്നുവെന്നാണ് ആരോപണം.ലളിതയെ അടൂര്‍ഭാസി വേട്ടയാടുന്ന കാലത്ത് ലളിത സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്നേയുള്ളൂ. ഭാസിയാകട്ടെ മുന്‍നിര താരവും. ഭാസിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതുകൊണ്ട് താന്‍ ഒട്ടനേകം സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെടുകയും അന്ന് ഉണ്ടായിരുന്ന സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ പരാതിപ്പെട്ടിട്ടും അതിന്റെ നേതൃത്വം പരാതി തള്ളിക്കളയുകയായിരുന്നുവെന്നും ലളിത ആരോപിക്കുന്നുണ്ട്. അന്നത്തെ സൂപ്പര്‍താരങ്ങളായ നസീര്‍, ഉമ്മര്‍ എന്നിവര്‍പോലും അടൂര്‍ ഭാസിക്കെതിരേ ശബ്ദിക്കാന്‍ ധൈര്യപ്പെട്ടില്ലെന്നു കൂടി ലളിത പറയുന്നുണ്ട്.

മലയാള സിനിമയിലെ ഔദാര്യങ്ങളുടെയും സഹായങ്ങളുടെയും കഥകള്‍; ലളിതയെ പോലുള്ളവര്‍ പറയുന്ന പുതുകഥകളും

കെപിഎസി ലളിതയോടാണ്; ദിലീപ് മാന്യനാകുമ്പോള്‍ അടൂര്‍ ഭാസിയെങ്ങനെ ക്രൂരനാകും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍