അഴിമുഖം പ്രതിനിധി
ബോളിവുഡ് താരം പ്രീതി സിന്റെ വിവാഹിതയായി. അമേരിക്കക്കാരനായ കാമുകന് ജീന്ഗുഡ്ഇനഫ് ആണ് പ്രീതിയുടെ വരന്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.
ഇന്നലെ ലോസ് ആഞ്ചല്‍സില്‍ നടന്ന സ്വകാര്യമായ ചടങ്ങിലായിരുന്നു പ്രീതിയുടെയും ജീനിന്റെയും വിവാഹം. വളരെ അടുത്ത ബന്ധുക്കളും ഏതാനും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
അടുത്ത ഐ പിഎല്‍ സീസണ് ആരംഭിക്കുന്നതിനു മുമ്പായി ഏപ്രിലില്‍ ബോളീവുഡിലെ സുഹൃത്തുക്കളെയും മറ്റ് ക്ഷണിച്ച് ആര്‍ഭാടമായി തന്നെ ഇന്ത്യന്‍ രീതിയില്‍ വിവാഹച്ചടങ്ങുകളുണ്ടാകുമെന്നും അറിയുന്നു.
ഐ പി എല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിന്റെ സഹ ഉടമയാണ് പ്രീതി. നേരത്തെ ബിസിനസുകാരനും കിംഗ്സ് ഇലവന്റെ മറ്റൊരുടമയുമായ നെസ് വാഡിയയുമായി പ്രീതി പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ തെറ്റുകയും ഐപിഎല്‍ മാച്ചിനിടയില്‍ തന്നെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തൂ എന്നു കാണിച്ച് വാഡിയായ്ക്കെതിരെ പ്രീതി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. നെസ് വാഡിയായുമായുള്ള ബന്ധം തകര്‍ന്നതിനുശേഷമാണ് ജീനുമായി താരം അടുപ്പത്തിലാകുന്നത്.