അഴിമുഖം പ്രതിനിധി
രാജ്യദ്രോഹക്കുറ്റത്തിന് കേസ് ചുമത്തപ്പെട്ട ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി ഹൈക്കോടതിയുടെതാണ് ഉത്തരവ്. ജെഎന്‍യു കാമ്പസില്‍ നടത്തിയ അഫ്സല് ഗുരു അനുസ്മരണ ചടങ്ങിനിടയില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അഞ്ചുപേര്‍ക്കെതിരെയാണ് ഈ കുറ്റം ചുമത്തിയിരിക്കുന്നത്.
അനിര്‍ബനും ഉമറും കഴിഞ്ഞയാഴ്ച്ച ഡല്‍ഹി പൊലീസിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു. ജെഎന്‍യു സ്റ്റുഡന്റ് യൂണിയന് പ്രസിഡന്റ് കനയ്യ കുമാര്‍ ഇതേ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുകയാണ്. കനയ്യയുടെ ജാമ്യം പരിഗണിക്കുന്നത് കോടതി നീട്ടിവച്ചിരിക്കുകയാണ്.