UPDATES

വിപണി/സാമ്പത്തികം

ജനുവരിയില്‍ ഒപ്പെക് വിടുമെന്ന് ഖത്തര്‍

ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) കയറ്റുമതിയിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഖത്തര്‍. ഗാസ് ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധ കേന്ദ്രീരിക്കാനാണ് ഖത്തറിന്റെ തീരുമാനം.

എണ്ണ ഉല്‍പ്പാദക – കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കില്‍ (ഓര്‍ഗനൈസേഷന്‍ ഓഫ് ദ പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ്) നിന്ന് ജനുവരിയില്‍ പുരത്തുപോരുമെന്ന് ഖത്തര്‍. ഊര്‍ജ്ജ മന്ത്രി സാദ് അല്‍ കാബിയാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പെക് രാജ്യങ്ങളും റഷ്യ അടക്കമുള്ള മറ്റ് സഖ്യകക്ഷി എണ്ണ കയറ്റുമതി രാജ്യങ്ങളും പങ്കെടുക്കുന്ന യോഗം ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ നടക്കാനിരിക്കെയാണ് ഖത്തറിന്റെ പിന്മാറ്റം. കയറ്റുമതി കുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്.

ഒപ്പെക്ക് രാജ്യങ്ങളില്‍ ഏറ്റവും കുറവ് എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണെങ്കിലും ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) കയറ്റുമതിയിയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഖത്തര്‍. ഗാസ് ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധ കേന്ദ്രീരിക്കാനാണ് ഖത്തറിന്റെ തീരുമാനം. തീരുമാനം ഒപ്പെക്കിനെ അറിയിച്ചതായും അതേസമയം ഈയാഴ്ച വിയന്നയില്‍ നടക്കുന്ന ഒപ്പെക് യോഗത്തില്‍ പങ്കെടുക്കുമെന്നും ഖത്തര്‍ അറിയിച്ചു.

57 വര്‍ഷമായി ഒപ്പെക്കില്‍ അംഗമായിരുന്ന ഖത്തറിനെ സംബന്ധിച്ച് തീരുമാനം എളുപ്പമായിരുന്നില്ലെന്നും എന്നാല്‍ ഒപ്പെക്കിന്റെ തീരുമാനങ്ങളില്‍ ഖത്തറിന് ചെറിയ പങ്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഊര്‍ജ്ജ മന്ത്രി പറഞ്ഞു. അതേസമയം എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഒപ്പെക്, ഒപ്പെക് ഇതര രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ പ്രകാരം പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഖത്തര്‍ അറിയിച്ചു. എല്‍എന്‍ജിയുടെ വാര്‍ഷിക ഉല്‍പ്പാദനം 77 മില്യണ്‍ ടണ്ണില്‍ നിന്ന് 110 മില്യണ്‍ ടണ്‍ ആക്കി വര്‍ദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജിസിസി രാജ്യങ്ങള്‍ 2017 ജൂണ്‍ മുതല്‍ തങ്ങള്‍ക്കേര്‍പ്പെടുത്തിയിരുന്ന ഉപരോധവുമായോ രാഷ്ട്രീയ പ്രശ്‌നങ്ങളുമായോ ഒപ്പെക് വിടാനുള്ള തീരുമാനത്തിന് ബന്ധമില്ലെന്ന് ഖത്തര്‍ മന്ത്രി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍