അഴിമുഖം പ്രതിനിധി
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ണായകമായ സൂപ്പര്‍ ചൊവ്വയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റ് ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ ഡൊണാള്‍ഡ് ട്രംപും കൂടുതല്‍ വിജയങ്ങള്‍ നേടി മുന്നിലെത്തി.
ഇരുവരും വിജയിച്ച സംസ്ഥാനങ്ങളില്‍ അലബാമ, ജോര്‍ജ്ജിയ, ടെന്നസ്സീ, വിര്‍ജീനി എന്നിവ ഉള്‍പ്പെടുന്നു. ടെക്സാസിലും ഓക്ലഹോമയിലും ടെഡ് ക്രൂസ് ട്രംപിനെ പരാജയപ്പെടുത്തി.
അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ബെര്‍ണി സാന്‍ഡേഴ്സ് ഓക്ലഹോമയിലും സ്വന്തം സംസ്ഥാനമായ വെര്മോന്റിലും ഹിലരിയെ പരാജയപ്പെടുത്തി.
സൂപ്പര്‍ ചൊവ്വയില്‍ 11 സംസ്ഥാനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.
ഈ വിജയങ്ങളോടെ നവംബര്‍ 11-ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുക ഹിലരിയും ട്രംപുമാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.