UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി എംപിയുടെ വര്‍ഗീയ പ്രസ്താവന: ഭട്കല്‍ സംഘര്‍ഷഭരിതം

അഴിമുഖം പ്രതിനിധി

ബിജെപി എം പി അനന്തകുമാര്‍ ഹെഗ്‌ഡെയുടെ വര്‍ഗീയ പ്രസ്താവന കര്‍ണാടകയിലെ ഭട്കലിനെ സംഘര്‍ഷ ഭരിതമാക്കുന്നു. ഹെഗ്‌ഡെയുടെ പ്രസ്താവനയെ അപലപിച്ചു കൊണ്ട് വിവിധ മുസ്ലിം സംഘടനങ്ങള്‍ രംഗത്തെത്തി.

ഹെഗ്‌ഡെയുടെ പ്രസ്താവന വിദ്വേഷമടങ്ങിയതാണെന്ന് മജ്‌ലിസെ-ഇസ്ലാ വാ തന്‍സീം എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറിയായ അല്‍താഫ് ഖരൂരി പറഞ്ഞു. ഉത്തര കന്നഡ എസ് പി സി വംശി കൃഷ്ണയ്ക്ക് ഖരൂരി ഹെഗ്‌ഡെയുടെ പ്രസ്താവനയ്ക്ക് എതിരെ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.

മുസ്ലിംങ്ങളെ ലക്ഷ്യമിടുന്നതിലൂടെ തന്റെ രാഷ്ട്രീയ അടിത്തറ സുരക്ഷിതമാക്കാനാണ് ഹെഗ്‌ഡെ ശ്രമിക്കുന്നതെന്ന് ഖരൂരി പറഞ്ഞു. ലോകത്തു നിന്നും ഇസ്ലാമിനെ ഇല്ലാതാക്കാമെന്ന ഹെഗ്‌ഡെയുടെ സ്വപ്‌നം നടക്കില്ലെന്നും ഖരൂരി കൂട്ടിച്ചേര്‍ത്തു.

നിയമത്തിന്റെ പരിധിയില്‍ നിന്നു കൊണ്ട് സാധ്യമായ എല്ലാ നടപടികളും ഹെഗ്‌ഡെയ്ക്ക് എതിരെ സ്വീകരിക്കുമെന്നും മുസ്ലിം സമുദായം ഹെഗ്‌ഡെയുടെ പ്രസ്താവനയ്ക്ക് ചെവികൊടുക്കരുതെന്നും ഖരൂരി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍