വോട്ടിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നത്.
ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റവും ഒടുവില്‍ നല്‍കുന്ന വിവരമനുസരിച്ച് മധ്യപ്രദേശില്‍ 113 സീറ്റില്‍ കോണ്‍ഗ്രസും 110 സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ അര്‍ദ്ധരാത്രി വരെ നീണ്ടേക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. എക്‌സിറ്റ് പോളുകളില്‍ പലതും മധ്യപ്രദേശില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സഭയാണ് പ്രവചിച്ചിരുന്നത്. ആകെയുള്ള 230 നിയമസഭ സീറ്റുകളില്‍ 116 പേരുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.
വോട്ടിംഗ് മെഷീനുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ നിരവധി പരാതികളാണ് ഉയര്‍ന്നിരുന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ രണ്ട് ദിവസം കഴിഞ്ഞ് കളക്ഷന്‍ സെന്ററിലെത്തുന്ന നിലയുണ്ടായി. പൊലീസ് സ്റ്റേഷനിലും മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലും ഇവിഎമ്മുകള്‍ സൂക്ഷിച്ചതായി കോണ്‍ഗ്രസ് പരാതി ഉന്നയിച്ചിരുന്നു.