UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എട്ടു നിയമസഭകളിൽ 110 പ്രതിനിധികൾ; തിരഞ്ഞെടുപ്പിന് ശേഷം സിപിഎം

കേരളത്തില്‍ 62 പേരും പശ്ചിമ ബംഗാളില്‍ 26 പേരും ത്രിപുരയില്‍ 16 പേരും നിയമസഭകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിയ്ക്കുന്നു. 

രാജസ്ഥാനിലെ വിജയത്തിലൂടെ ഒരു ഇടവേളയ്ക്കു ശേഷം ഹിന്ദി മേഖലയില്‍ സിപിഎമ്മിന് നിയമസഭാ പ്രാതിനിധ്യം ലഭിയ്ക്കുമ്പോൾ രാജ്യത്തെ എട്ടു നിയമസഭകളില്‍ പ്രാതിനിധ്യമായി.  രാജസ്ഥാനില്‍ രണ്ടു മണ്ഡലങ്ങളില്‍ കൂടി വിജയിച്ചതോടെയാണ്ഈ നേട്ടം. ഇതു പ്രകാരം രാജ്യത്താകമാനം 110 നിയമസഭാ സാമാജികരാണ് സിപിഎമ്മിനുള്ളത്. എന്നാൽ അടുത്തിടെ പിരിച്ച് വിട്ട  ജമ്മു കശ്മീര്‍ നിയമസഭയിലെ അടക്കം പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള കണക്കാണിത്.

പാർട്ടിക്ക് കൂടുതൽ അംഗങ്ങളുള്ള കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളും   ഇപ്പോള്‍ രാജസ്ഥാനില്‍ ജയിച്ച രണ്ടുപേരും ഹിമാചല്‍‌പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളില്‍ ഓരോ അംഗങ്ങളും സിപിഐ എമ്മില്‍ നിന്നുണ്ട്. കേരളത്തില്‍ 62 പേരും പശ്ചിമ ബംഗാളില്‍ 26 പേരും ത്രിപുരയില്‍ 16 പേരും നിയമസഭകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിയ്ക്കുന്നു.

‘നിശ്ശബ്ദനായ പോരാളി’: രാജസ്ഥാനിലെ സിപിഎം മുന്നേറ്റത്തിനു പിന്നിലെ കർഷക നേതാവ് ഹന്നൻ മൊല്ലയെ അടുത്തറിയാം

പാര്‍ലമെന്‍റ് കാണാനിരിക്കുന്നത് മറ്റൊരു പ്രതിപക്ഷത്തെ; കരുത്തനായ രാഹുൽ ഗാന്ധിയെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍