UPDATES

സോഷ്യൽ വയർ

‘ഹസൻ പർച്ചം’: ‘സിറോ’യിലെ കത്രിന കൈഫിന്റെ ഗാനത്തിന് സമൂഹ മാധ്യമങ്ങളിൽ വൻ വരവേൽപ്പ്

തനു വെഡ്‌സ് മനു: റിട്ടേണ്‍സിന് ശേഷം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബൗവാ സിംഗ് എന്ന നീളക്കുറവുള്ള കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്.

ഷാരൂഖ് ഖാന്‍ മൂന്നടി പൊക്കമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സീറോ’യുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചിത്രത്തിലെ പുതിയ ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ വൻ വരവേൽപ്പ്. കത്രീനയുടെ ഐറ്റം ഡാൻസാണ് ‘ഹസൻ പർച്ചം’ എന്ന ഗാനത്തിന്റെ ഹൈലൈറ്റ്.‌ ഭൂമി ത്രിവേദിയും രാജകുമാരിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഇർഷാദ് കാമിലിന്റെ വരികൾക്കു അജയ്-അതുലിന്റെ സംഗീതം.

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം കണ്ടത് ഒന്നേകാൽ കോടിയോളം പേരാണ്. കത്രീനയുടെ ഐറ്റം ഡാൻസിനെ പ്രശംസിക്കുന്നവരാണ് ഏറെയും.

തനു വെഡ്‌സ് മനു: റിട്ടേണ്‍സിന് ശേഷം ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബൗവാ സിംഗ് എന്ന നീളക്കുറവുള്ള കഥാപാത്രത്തെയാണ് ഷാരൂഖ് അവതരിപ്പിക്കുന്നത്.

കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ എന്നിവരാണ് ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സിനിമാതാരത്തെ ഡേറ്റ് ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന ആളാണ് ചിത്രത്തിലെ നായകന്‍. ചിത്രം ഡിസംബർ 21 ന് റിലീസ് ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍