കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ പേജില്‍ ആണ് ലോകത്തിനു മുന്നില്‍ അവിയലിനെ പരിചയപ്പെടുത്തുന്നത്
ലോകത്തിന് മുന്നില്‍ മലയാളിയുടെ സ്വന്തം അവിയല്‍ അവതരിപ്പിക്കുകയായിരുന്നു കേരള ടൂറിസം വകുപ്പിന്റെ ലക്ഷ്യം. എന്നാല്‍ അവിയലിന്റെ പേരില്‍ ഒരു മയവുമില്ലാത്ത ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്നെന്നു മാത്രം. അതും മലയാളികളുടെ! കേരള ടൂറിസത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് അവിയലിനെ പരിചയപ്പെടുത്തിയിരിക്കുന്നത്. ചോറിനൊപ്പം വിളമ്പുന്ന കറികളില്‍ ഏറെ പ്രചാരമുള്ളത്. നാടന്‍ പച്ചക്കറികളും തേങ്ങയരച്ചതും മാത്രം ചേരുവകകള്‍ എന്നൊക്കെ വലിയ കേമത്തില് അവിയലിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പണി പാളിയത് അവിയലിന്റെ ചിത്രത്തിലാണ്. പച്ചക്കറി കഷ്ണങ്ങളൊക്കെയുണ്ടെങ്കിലും ഇത് കണ്ടിട്ട് മലയാളികള്‍ക്ക് ആര്‍ക്കും സഹിച്ചിട്ടില്ല. ട്രോളുക എന്നത് ശീലമായി മാറിയ മലയാളിക്ക്, സ്വന്തം അവിയലിനെ അപമാനിച്ചവരോട് പ്രതികാരം കൂടുകയല്ലേ ഉള്ളൂ…കേരളം ടൂറിസം ട്വിറ്റര്‍ പേജില്‍ നോക്കിയാല്‍ അത് മനസിലാകും.
Aviyal, a popular accompaniment served with boiled rice is nothing but a medley of native vegetables in a thick coating of coconut paste. pic.twitter.com/hg4gxqiyAN
— Kerala Tourism (@KeralaTourism) December 11, 2018
അവിയലിന്റെ കഷ്ണങ്ങള്‍ പാത്രത്തിലിട്ട് വച്ചാല്‍ അവിയലാകില്ലെന്നും വേവിക്കണമെന്നും ടൂറിസം വകുപ്പിന് ഉപദേശം നല്കുന്നവരുണ്ട്. ട്വിറ്റര്‍ ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്നയാള്‍ ജീവിതത്തില്‍ ഇതുവരെ അവിയല്‍ കഴിക്കാത്തതിന്റെ കുഴപ്പമാണെന്നു മറ്റു ചിലര്‍. ഇതാണ് അവിയല്‍ എങ്കില്‍ അവിയലിനെ അപ്പോള്‍ എന്തു വിളിക്കണമെന്നാണ് മറ്റു ചിലരുടെ ചോദ്യം. ഇതിനിടയില്‍ ചിലര്‍, ഇത് വടക്കന്‍ അവിയല്‍ ആണെന്നും വടക്കനും തെക്കനും തമ്മില്‍ വ്യത്യാസമുണ്ടെന്ന വാദവുമായും വരുന്നുണ്ട്. ട്രോളുകള്‍ അങ്ങനെ കൊഴുക്കുമ്പോള്‍ അതാ വരുന്നു കേരളത്തിന്റെ യഥാര്‍ത്ഥ അവിയല്‍ ഇതാണെന്നും പറഞ്ഞ് അവിയല്‍ മ്യൂസിക് ബാന്‍ഡിന്റെ ചിത്രവുമായി ഒരാള്‍! അവിയല്‍ ഇതാണെങ്കില്‍ കേരള ടൂറിസത്തിന്റെ സാമ്പാര്‍ ഇതു തന്നെയായിരിക്കുമെന്നു പ്രഖ്യാപിച്ച് തക്കാളിയും കത്തിരിക്കയും ബീറ്റ്റൂട്ടുമൊക്കെ നിറച്ച പച്ചക്കറി കൂടയുമായി വേറൊരാളും വന്നിട്ടുണ്ട്.
ഓക്കെ ഇനി വേവിച്ച ശേഷമുള്ള ഫോട്ടോയിട്.
— Dinkan (@Dinkan_) December 11, 2018
ഏത് ദുരന്തമാണ് ഈ ഹാന്റിൽ കൈകാര്യം ചെയ്യണത്. ഇത് അവിയലൊന്നുമല്ല . നിന്റെ വീട്ടിന്ന് നിന്നെ പറ്റിക്കുന്നതാണെടാ പൊട്ടാ
— കലിപ്പ് ഈസ്റ്റ്വുഡ് (@kalippism) December 11, 2018
ആ മുരിങ്ങക്ക ഒക്കെ എങ്ങനെ തിന്നും സാർ… ഉള്ളി ഒക്കെ പച്ചയ്ക്ക് കിടക്കുന്നണ്ടല്ലോ?
— KLAATU (@SOORAJVU15) December 11, 2018
എവിടെ? ഇതിൽ അവിയൽ എവിടെ? ?? pic.twitter.com/iDVVHUTfku
— Divine Bovine #RebuildKerala (@DesiSage) December 12, 2018
ഇതിനെ അവിയൽ എന്നു വിളിച്ചാൽ അവിയലിനെ എന്ത് പേരിട്ട് വിളിക്കും ഹേ?
— Sayooj (@sayo_oj) December 11, 2018
this is the real Avial of Kerala pic.twitter.com/cdxFKmhUyh
— ∆ (@starlordism) December 12, 2018
Sambar?? pic.twitter.com/WBGsW4Z61i
— അസ്ലൻ☭ (@Gulmohar47) December 12, 2018
ഉള്ളി അരിഞ്ഞ് വച്ചത് കാണുന്നുണ്ട്… ഒരു കഷണം നാരങ്ങയും കൂടെ വയ്യെടെയ് പിഴിഞ്ഞ് ഒഴിക്കാൻ..
അമ്മാതിരി ഊളകൾ!!— Nebu (@Nebudg) December 11, 2018
@kadakampalli ഏത് പോങ്ങനെയാണ് ഹേ ഈ ഹാന്റിൽ കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നത്!
— ʀσхσn (@RoxonJo) December 12, 2018
Payasam according to @KeralaTourism pic.twitter.com/EVHZsFRa7X
— Pravasi INDIAN (@NRIInvestor) December 12, 2018
— தாணு (@vc_thanu) December 11, 2018
പറഞ്ഞത് നന്നായി ഞാൻ ഓർത്തു സലാഡ് ആണെന്ന്..
വേവിക്കൽ ഒന്നും ഇല്ല അല്ലെ..?
— അറക്കൽ മാധവനുണ്ണി (@Arakkal_unni) December 11, 2018
Kerala Pepper beef fry. pic.twitter.com/PZJoQzFqmM
— Rafull Gandhi (@RafullG) December 12, 2018
എന്തായാലും അവിയലിന്റെ പേരില്‍ കേരള ടൂറിസം മലയാളികളുടെ തന്നെ ട്രോള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ദേശീയമാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയിട്ടുണ്ട്.