മാധ്യമ പ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് അനുമതി കിട്ടുകയാണെങ്കില്‍ കാര്‍ക്കിച്ചു തുപ്പുമെന്ന് സംവിധായകന് മേജര്‍ രവി. ദുര്‍ഗാ ദേവിയെ വേശ്യയെന്നു വിളിച്ചപ്പോള്‍ അത് തെറ്റായി തോന്നാത്തത് അവരുടെ സംസ്കാരമാണ്. കാരണം ഈ പറയുന്ന സ്ത്രീയുടെ വര്‍ഗവും അതുതന്നെയായിരിക്കും. ദൈവങ്ങളെ പറ്റി പറയുമ്പോള്‍ ശക്തമായ പ്രതികരണം ഉണ്ടാകാത്തതില്‍ വിഷമം ഉണ്ടെന്നും മേജര്‍ രവി കൊച്ചിയില്‍ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയിക്കിടെ ദുര്‍ഗ ദേവിയെ അപമാനിച്ചു എന്നാരോപിച്ചു ഏഷ്യനെറ്റ് ന്യൂസ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരെ സംഘപരിവാര്‍ വധ ഭീക്ഷണി മുഴക്കിയിരുന്നു. സിന്ധു സൂര്യകുമാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് സംഘ പരിവാര്‍ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു സിന്ധു സൂര്യകുമാറില്‍ അവസാനിക്കില്ല ഈ ഭീരുക്കളുടെ പേക്കൂത്തുകള്‍
സിന്ധു സൂര്യകുമാറിനെതിരെയുള്ള ഭീഷണി; ബിജെപി വാദം പൊളിഞ്ഞു
ഒളിയിടങ്ങളിലിരുന്ന് മാത്രം അമ്പെയ്യുന്നവരോട്; സിന്ധു സൂര്യകുമാര്‍ എഴുതുന്നു
സിന്ധു സൂര്യകുമാറിന് വധഭീഷണി; അറസ്റ്റിലാകുന്നവരെ സഹായിക്കാന്‍ ഹിന്ദു ഹെല്പ് ലൈന്‍ നമ്പര്‍