അഴിമുഖം പ്രതിനിധി
ഹോംവര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ഥികളെ നഗ്നരായി ക്ലാസിനു വെളിയില്‍ നിര്‍ത്തിക്കൊണ്ട് ട്യൂഷന് സെന്ററിന്റെ ശിക്ഷാനടപടി. മുബൈയിലെ മാല്‍വാനി ഗേറ്റ് നമ്പര്‍ അഞ്ചിലുള്ള ശ്രീ ട്യൂഷന് സെന്ററിലാണ് രണ്ടും മൂന്നും ക്ലാസ്സുകളില്‍ പഠിക്കുന്ന രണ്ടു കുട്ടികളെ നഗ്നരാക്കി ക്ലാസ്സിനു വെളിയില്‍ നിര്‍ത്തിയത്. മലയാളിയായ ഗണേഷ് നായര്‍, ശ്രീദേവി, സരോജ് എന്നിവര്‍ ചേര്‍ന്നാണ് ട്യൂഷന് സെന്റര്‍ നടത്തുന്നത്. അതുവഴി വന്ന ഷക്കില്‍ പട്നി എന്ന വ്യക്തി സംഭവത്തിന്റെ വീഡിയോ പകര്‍ത്തി വാട്ട്സ് ആപ്പില്‍ ഷെയര്‍ ചെയ്യുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ ആരോ പോലീസില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സമാനമായ രീതിയില്‍ ഇവര്‍ മുന്‍പും കുട്ടികള്‍ക്ക് ശിക്ഷ നല്‍കിയത് കണ്ടിട്ടുണ്ട് എന്ന് വീഡിയോ പകര്‍ത്തിയ വ്യക്തി പറയുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ സാനിധ്യത്തിലാണ് ശിക്ഷ നല്‍കിയത് എന്ന് ട്യൂഷന് സെന്റര്‍ നടത്തിപ്പുകാര്‍ പറയുന്നു. ങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.