അഴിമുഖം പ്രതിനിധി
രണ്ട് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്കി സിപിഐഎം സ്ഥാനാര്‍ത്ഥിപട്ടിക. രണ്ട് തവണ ജയിച്ചവര്‍ വീണ്ടും മത്സരിക്കേണ്ട എന്ന പൊതുമാനദണ്ഡം സിപിഐഎമ്മില്‍ നിലവിലുണ്ടെങ്കിലും വിജയസാധ്യത കണക്കിലെടുത്താണ് സംസ്ഥാനകമ്മിറ്റി ഈ തീരുമാനത്തിലേക്കെത്തിയത്. തോമസ് ഐസക്, വി ശിവന്‍കുട്ടി, എംഎം മണി എന്നിവര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്കിയപ്പോള് എറണാകുളം ജില്ലാസെക്രട്ടറി പി രാജീവ്, കോട്ടയം ജില്ലാസെക്രട്ടറി വിഎന്‍ വാസവന്, ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാന് എന്നിവര്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു.