അഴിമുഖം പ്രതിനിധി
ആര്‍ട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ലോക സംസ്കാരികോത്സവ വേദിക്ക് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തി. വേദിയുടെ 11മത് നമ്പര്‍ ഗേറ്റിന് ഏതാനും മീറ്റര്‍ അകലെ യമുനാ നദീ തീരത്തു നിന്നാണ് പൂര്‍ണ്ണമായും അഴുകിയ നിലയില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൂര്‍ണ്ണമായും അഴുകിയതിനാല്‍ മരിച്ചത് ഒരു പുരുഷന് ആണെന്നു മാത്രമേ കണ്ടെത്താനായുള്ളൂ എന്നും പ്രായവും മറ്റു വിവരങ്ങളും വ്യക്തമായിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി. മൂന്നു ദിവസം മുന്‍പ് കൊല്ലപ്പെട്ട ആരുടെയോ മൃതദേഹം വേദിക്ക് സമീപം ഉപേക്ഷിക്കപ്പെട്ടതാണെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാനായി അയച്ചിരിക്കുകയാണ്