അഴിമുഖം പ്രതിനിധി
ദളിതരിലെ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് 21 വയസ്സുകാരനായ ശങ്കറിനെ ഭാര്യയുടെ പിതാവ് ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തിയ സംഭവത്തില്‍ തമിഴ്നാട്ടിലെ സോഷ്യല്‍ മീഡിയയില്‍ ആഹ്ലാദ പ്രകടനം. കൊലപാതകികളെ അഭിന്ദനിച്ചു കൊണ്ടുള്ള അനവധി സന്ദേശങ്ങളാണ് ഭയരഹിതമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തേവര് സ്ത്രീയ വിവാഹം കഴിക്കുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞങ്ങളുടെ അരിവാളുകള്‍ സംസാരിക്കുമെന്നും ആ ഭര്‍ത്താവിന് ഈ വിധിയുണ്ടായിയെന്ന് ഒരു പോസ്റ്റ് പറയുന്നു.
ശങ്കറിന്റെ മരണം കാതുകള്‍ക്ക് തേന്‍പോലെ പോന്നിയെന്ന് ഒരാള്‍ കുറിച്ചു. കൊലപാതകം നടത്തിയ സംഘത്തിന് ആശംസകള്‍ നേരുകയും അവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും ചെയ്യുമെന്ന് പ്രതീക്ഷിക്കുമെന്നും ഇയാള്‍ തുടരുന്നു.
ഞങ്ങളുടെ സ്ത്രീകളെ വിവാഹം ചെയ്തു തരുമോയെന്ന് ചോദിക്കാന്‍ ധൈര്യപ്പെടരുത്. ശങ്കറിനെ കൊലപ്പെടുത്തിയ സുഹൃത്തുകള്‍ക്ക് അഭിനന്ദനങ്ങള്‍ അങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.