UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് 61 മരണം

അഴിമുഖം പ്രതിനിധി

 റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് 61 മരണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും റഷ്യയിലെത്തിയ ഫ്ലൈ ദുബൈ 981 വിമാനമാണ് വിമാനമാണ് തകര്‍ന്നത്. റഷ്യന്‍ സമയം പുലര്‍ച്ചെ 3.50 നായിരുന്നു അപകടം.  തെക്കന്‍ റഷ്യയിലെ റസ്റ്റെവ് ഓണ്‍ ഡോണില്‍ വച്ചാണ് സംഭവം. ലാന്‍ഡിംഗിനിടെ വിമാനത്തിനു തീപിടിക്കുകയായിരുന്നു. 55 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് റൺവേ കാണാൻ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

റഷ്യന്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ രണ്ടു പേര്‍ മലയാളികളുമുണ്ട്. പെരുമ്പാവൂര്‍ സ്വദേശികളായ ശ്യാംമോഹനും ഭാര്യ അഞ്ജുവുമാണ് മരിച്ചത്. ആയുര്‍വേദ റിസോര്‍ട്ട് ജീവനക്കാരായ ഇവര്‍ ഇന്നലെ റഷ്യ വഴിയാണ് ബഹറിനിലേക്ക് തിരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍