UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മത്സരിക്കാനില്ലെന്ന് കെപിഎസി ലളിത

അഴിമുഖം പ്രതിനിധി

വടക്കാഞ്ചേരി മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരുങ്ങിയ കെപിഎസി ലളിത മത്സരിക്കാനില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചു. ലളിതയെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നതിനെതിരെ മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളും സിനിമയിലെ തിരക്കുകളുമാണ് മത്സര രംഗത്തു നിന്ന് പിന്‍മാറാനായി ലളിത ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇക്കാര്യം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു.

ഇന്നലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അമ്പതോളം പ്രവര്‍ത്തകര്‍ ജില്ലാ, സംസ്ഥാന നേതൃത്വത്തിന് എഥിരെ മുദ്രാവാക്യം മുഴിക്കിയാണ് പ്രകടനം നടത്തിയത്. ലളിതയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ പ്രതിഷേധ പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പതിച്ചിരുന്നു.

ഇന്നലെ വൈകുന്നേരം മുംബൈയില്‍ നിന്നും ലളിത എങ്കക്കാടുള്ള വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരും അയല്‍വാസികളുമായി ചര്‍ച്ച നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍