സ്വത്തുക്കളെല്ലാം നിങ്ങള്‍ക്ക് എല്ലാക്കാലത്തും കൈവശം വയ്ക്കാനാകില്ലെന്ന് ഇദ്ദേഹം പറയുന്നു
ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ എന്നീ ചിത്രങ്ങളുടെ നായകനായിരുന്ന ചൗ യുന്‍-ഫാറ്റ് തന്റെ സ്വത്തുക്കളെല്ലാം ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. തന്റെ മരണശേഷം അയ്യായിരം കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ദാനം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഓസ്കാര്‍ നേടിയ പൈറേറ്റ്സ് ഓഫ് കരീബിയന്‍, എ ബെറ്റര്‍ ടുമോറോ എന്നീ ചിത്രങ്ങളിലൂടെ ഹോളീവുഡിലും ശ്രദ്ധേയനാണ് ഇദ്ദേഹം.
തന്റെ ലളിതമായ ജീവിത രീതികൊണ്ട് ഈ ഹോംഗ് കോംഗ് നടന് നിരവധി ആരാധകരെ നേടിയിട്ടുണ്ട്. ഫോബ്സ് മാസിക തയ്യാറാക്കിയ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരുടെ ലിസ്റ്റില്‍ 2015ല്‍ ചൗവും ഉള്‍പ്പെട്ടിരുന്നു. റസല്‍ ക്രോവിനൊപ്പം 24-ാം സ്ഥാനത്തായിരുന്നു അന്ന് ചൗ. കോടീശ്വരനാണെങ്കിലും ഇപ്പോഴും പൊതുഗതാഗതം ഉപയോഗിക്കുന്ന ചൗ താന്‍ അഭിനയിച്ച ചിത്രങ്ങളുടെ പോലും ടിക്കറ്റ് ക്യൂ നിന്നാണ് എടുക്കാറ്.
5.6 ബില്യണ്‍ ഹോംഗ് കോംഗ് ഡോളര്‍ (ഏകദേശം അയ്യായിരം കോടി രൂപയാണ് ഇദ്ദേഹത്തിന്റെ സമ്പത്തിന്റെ മൂല്യം. ഈ സ്വത്തുക്കളെല്ലാം നിങ്ങള്‍ക്ക് എല്ലാക്കാലത്തും കൈവശം വയ്ക്കാനാകില്ലെന്ന് ഇദ്ദേഹം പറയുന്നു. മരിക്കുമ്പോള്‍ ഇവയെല്ലാം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനായി ഉപേക്ഷിക്കേണ്ടി വരും- അദ്ദേഹം ദക്ഷിണ കൊറിയയിലെ മുന്ഹവ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനോട് പറഞ്ഞു.
മരിച്ചു കഴിഞ്ഞാല്‍ ബാങ്ക് അക്കൗണ്ടില്‍ പണം സൂക്ഷിക്കാനാകില്ല. തന്റെ ഭാര്യയുടെ ശക്തമായ പിന്തുണ തനിക്കുണ്ടെന്നും ചൗ വ്യക്തമാക്കി.