അലിഗഡ് ചൈല്‍ഡ് ലൈന്‍ ആണ് ചഞ്ചലിനെ വീട്ടില്‍ തിരിച്ചെത്താന്‍ സഹായിച്ചത്.
2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കേദാര്‍നാഥില്‍ നിന്ന് കാണാതായ മാനസികാസ്വാസ്ഥ്യമുള്ള 17കാരി വീണ്ടും വീട്ടുകാരെ കണ്ടുമുട്ടി. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ വച്ചാണ് ചഞ്ചല്‍ എന്ന പെണ്‍കുട്ടി അഞ്ച് വര്‍ഷത്തിന് ശേഷം മുത്തച്ഛനായ ഹരീഷ് ചന്ദിനേയും മുത്തശ്ശി ശകുന്തള ദേവിയേയും കണ്ടുമുട്ടിയത്. ഇത് അദ്ഭുതമാണെന്ന് ബന്നാദേവി സ്വദേശികളായ ഇവര്‍ പറയുന്നു.
മാതാപിതാക്കള്‍ക്കൊപ്പം തീര്‍ത്ഥാടനത്തിന് പോയതായിരുന്നു ചഞ്ചല്‍. അച്ഛന് വെള്ളപ്പൊക്കത്തില്‍ പെട്ടു. അമ്മ പിന്നീട് വീട്ടില്‍ തിരിച്ചെത്തി. ചഞ്ചലും അച്ഛനൊപ്പം മരിച്ചു എന്നാണ് ബന്ധുക്കള്‍ കരുതിയിരുന്നത്. എന്നാല്‍ ചില സന്നദ്ധ പ്രവര്‍ത്തകര്‍ കുട്ടിയെ ജമ്മുവിലെ ഒരു അനാഥാലയത്തിലെത്തിക്കുകയായിരുന്നു. അലിഗഡ് ചൈല്‍ഡ് ലൈന്‍ ആണ് ചഞ്ചലിനെ വീട്ടില്‍ തിരിച്ചെത്താന്‍ സഹായിച്ചത്.