UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേന്ദ്ര സര്‍ക്കാര്‍ അയോധ്യയില്‍ ശ്രീരാമന് വീട് നല്‍കണമെന്ന് ബിജെപി എംപി

മേല്‍ക്കൂരയില്ലാതെ മഴയും വെയിലും കൊണ്ട് നില്‍ക്കുകയാണ് ഇപ്പോള്‍. വീടില്ലാത്തവര്‍ക്ക് അഭയമൊരുക്കുക കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.

കേന്ദ്ര സര്‍ക്കാര്‍ ഭവനപദ്ധതിയില്‍ അയോധ്യയില്‍ ശ്രീരാമനും ഒരു വീട് പണിത് നല്‍കണമെന്ന് ബിജെപി എംപിയുടെ ആവശ്യം. യുപിയില്‍ നിന്നുള്ള ലോക്‌സഭ എംപി ഹരിനാരായണ്‍ രാജ്ഭാറാണ് വിചിത്രമായ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. രാം ലല്ല എന്ന പേരില്‍ വീട് പണിയണമെന്നാണ് ആവശ്യം. പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം തര്‍ക്കമുള്ള പ്രദേശത്ത് വീട് നിര്‍മ്മിച്ച് താല്‍ക്കാലിക ശ്രീകോവിലില്‍ നിന്ന് ശ്രീരാമനെ മാറ്റിപാര്‍പ്പിക്കണം. മേല്‍ക്കൂരയില്ലാതെ മഴയും വെയിലും കൊണ്ട് നില്‍ക്കുകയാണ് ഇപ്പോള്‍. വീടില്ലാത്തവര്‍ക്ക് അഭയമൊരുക്കുക കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇത് സംബന്ധിച്ച് ജില്ലാ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ബിജെപി എംപി പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍