അഴിമുഖം പ്രതിനിധി
എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ റദ്ദാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സ്വകാര്യവ്യക്തികള്‍ക്ക് ഭൂമി ദാനം ചെയ്യുന്നതാണ് സര്‍ക്കാരിന്റെ വികസനമെന്നും യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നാല്‍ ഭൂമി വല്ലതും മിച്ചമുണ്ടാകുമോയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങളാണ് സര്‍ക്കാരിനുള്ളതെന്നും കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നര ലക്ഷം ഭൂമിയില്ലാത്തവര്‍ ഉള്ളപ്പോര് സര്‍ക്കാര്‍ അവര്‍ക്ക് ഭൂമി നല്‍കാതെ മിച്ചഭൂമികള്‍ വ്യാപകമായി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ മറവില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനേക്കാള്‍ സ്വാധീനം സന്തോഷ് മാധവനാണെന്നും കോടിയേരി പരിഹസിച്ചു.
എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ പൊതുസമ്പത്ത് കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.