ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ട്രെയ്ലറും വിശ്വാസത്തിന്റേതാണ്
അജിത് കുമാറും ശിവയും ഒന്നിക്കുന്ന പുതിയ ചിത്രം വിശ്വാസത്തിന്റെ ട്രെയ്ലർ പുറത്തുവിട്ടു.തല അജിത്തിന്റെ മാസ്സ് പ്രകടനം തന്നെയാണ് ട്രൈലെർ ഹൈലൈറ്റ്.ചിത്രത്തിൽ അജിത് ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്ന് നേരത്തെ തന്നെ റിപോർട്ടുകൾ ഉണ്ടായിരുന്നു. ട്രൈലെർ ഇറങ്ങി മണിക്കൂറുകൾ കൊണ്ട് തന്നെ 11 മില്യൺ കാഴ്ചക്കാരുമായി യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് എത്തിയിരിക്കുകയാണ്.കൂടാതെ 7 മണിക്കൂറിനുള്ളില്‍ 10 ലക്ഷം ലൈക്ക് നേടാനായി. ഒരു തെന്നിന്ത്യന്‍ ചിത്രത്തിന്റെ ട്രെയ്ലര് ആദ്യമായാണ് 1 മില്യണ്‍ ലൈക്ക് നേടുന്നത്. ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ ട്രെയ്ലറും വിശ്വാസത്തിന്റേതാണ്.
ചിത്രത്തിൽ അജിത് ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്ന് നേരത്തെ തന്നെ റിപോർട്ടുകൾ ഉണ്ടായിരുന്നു.ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു മാസ് എന്റര്‍ടെയ്നറായാണ് വിശ്വാസം ഒരുങ്ങുന്നത്. ശിവയും അജിതും അവസാനമായി ഒന്നിച്ച വിവേകം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. നയന്‍താര നായികയാകുന്ന വിശ്വാസത്തിന് ഡി ഇമ്മാനാണ് സംഗീതം നല്‍കുന്നത്. സത്യ ജ്യോതി ഫിലിംസ് നിർമ്മിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായി 2019 ജനുവരി 14ന് തീയേറ്ററിൽ എത്തും.