UPDATES

സിനിമാ വാര്‍ത്തകള്‍

ഞാന്‍ ഇവിടത്തന്നെയുണ്ടാകും, നിങ്ങള്‍ ആരാണെന്നും എനിക്കറിയാം; വ്യാജ വാര്‍ത്തയ്‌ക്കെതിരേ വരലക്ഷ്മി ശരത്കുമാര്‍

ഞാന്‍ ഇവിടെ തന്നെയുണ്ടാകും, എന്നെ വീഴ്ത്താമെന്നു കരുതേണ്ട

2018 ല്‍ ഏറെ നേട്ടമുണ്ടാക്കിയ താരമാണ് വരലക്ഷ്മി ശരത് കുമാര്‍. സര്‍ക്കാര്‍, സണ്ടക്കോഴി 2, മാരി 2, എച്ചരിക്കൈ, മി. ചന്ദ്രമൗലി എന്നീ ചിത്രങ്ങള്‍ വരലക്ഷ്മിക്ക് വലിയ വിജയങ്ങളും പ്രേക്ഷക പ്രശംസയും നേടിക്കൊടുത്തു. കരിയറില്‍ സന്തുഷ്ടയാണെങ്കിലും വര്‍ഷാവാസനം തന്നെ കുറിച്ച് വരുന്ന പുതിയ വാര്‍ത്തകളില്‍ അത്ര സന്തുഷ്ടയല്ല നടി. തനിക്കെതിരേ നിരന്തരം ഉണ്ടാകുന്ന വ്യാജവാര്‍ത്തകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നാണ് വരലക്ഷ്മി പറയുന്നത്.

വരലക്ഷ്മി ഉടന്‍ തന്നെ വിവാഹിതയാകുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഈ വാര്‍ത്ത നിഷേധിച്ചുകൊണ്ട് ശക്തമായ പ്രതികരണമാണ് വരലക്ഷ്മി നടത്തിയിരിക്കുന്നത്. ആര്‍ക്കും പ്രയോജമനില്ലാത്ത ചില ആളുകള്‍ പതിവുപോലെ എനിക്കെതിരേ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ട്. ഞാന്‍ വിവാഹിതയാകുന്നുവെന്നതാണത്. ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ ഉണ്ടാകും. എന്റെ ജോലിയും ചെയ്ത്. അതുകൊണ്ട് പ്രിയപ്പെട്ട പരാജിതരെ അടുത്ത തവണ നിങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാഗ്യം ഉണ്ടാകട്ടെ. നിങ്ങള്‍ ആരാണെന്നും എനിക്കറിയാം. തന്നെ വീഴ്ത്താന്‍ നോക്കേണ്ടെന്ന മുന്നറിയപ്പുള്ള ഹാഷ് ടാഗ് ഓടെയാണ് വരലക്ഷ്മി ഈ പ്രസ്താവന ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

ഫിലിം ഡെസ്‌ക്

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍