UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിബിയയിലെ മിസൈല്‍ ആക്രമണത്തില്‍ മലയാളി അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

ലിബിയയിലെ മിസൈല്‍ ആക്രമണത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനു(29),  ഏകമകന്‍ പ്രണവ്(ഒന്നര വയസ്) എന്നിവരാണ് കൊല്ലപ്പെട്ടത്. സുനുവിന്റെ ഭര്‍ത്താവ് വിപിന്‍ പരിക്കുകളോടെ രക്ഷപെട്ടു.

സുനുവിന്റെ ഭര്‍ത്താവ് വിപിന്‍ പരിക്കുകളോടെ രക്ഷപെട്ടു. ലിബിയയിലെ സബ്രാത്തയിലുണ്ടായ ആക്രമണത്തിലാണ് സുനുവും പ്രണവും കൊല്ലപ്പെടുന്നത്. സുനു ജോലി ചെയ്യുന്ന ആശുപത്രിയുടെ ഉടമസ്ഥതയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഈ ഫഌറ്റിലാണ് മിസൈല്‍ പതിച്ചത്. ഫഌറ്റ് സമുച്ചയത്തിലെ താമസക്കാരായ മറ്റു രാജ്യക്കാരും കൊല്ലപ്പെട്ടതായി അറിയുന്നു.

സുനുവും വിപിനും മൂന്നുവര്‍ഷമായി ലിബിയയില്‍ ജോലി ചെയ്തു വരികയാണ്. 2012 ല്‍ ഇവിടെയെത്തിയ ഇവര്‍ക്ക് പിന്നീട് നാട്ടിലേക്ക് തിരിച്ചു വരാന്‍ സാധിച്ചിരുന്നില്ല. രാജ്യത്ത് ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഇരുവരും ജോലി ഉപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചു പോരാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടയിലാണ് ദുരന്തം കടന്നെത്തിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍