UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം

അഞ്ചു വയസ്സുകാരനായ ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് മധ്യവയസ്കന് മര്‍ദ്ദനം. സേലത്തിനടുത്ത് പേതനൈക്കാന്‍പാളയത്തില്‍ പച്ചക്കറി കട നടത്തുന്ന രവി എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച വൈകുന്നേരം ഇയാളുടെ കടയുടെ സമീപത്ത് കൂടി പോവുകയായിരുന്ന കുട്ടിയെ രവി കടയ്ക്കകത്തേക്ക് വിളിച്ചുകൊണ്ട് പോവുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട പ്രദേശ വാസികളാണ് കുട്ടിയെ രക്ഷിച്ചത്. തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ അയാളെ മര്‍ദിക്കുകയായിരുന്നു. സേലം പോലീസ് കേസെടുത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍