UPDATES

ജെഎന്‍യു, ഹൈദരാബാദ് സര്‍വകലാശാല പ്രതിഷേധങ്ങളില്‍ ജിഹാദികളും പങ്കെടുത്തുവെന്ന് കേന്ദ്ര ധനമന്ത്രി

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വകലാശാല, ജെഎന്‍യു വിഷയങ്ങളില്‍ ഇടതു തീവ്രവാദികളും ചെറിയൊരു വിഭാഗം ജിഹാദികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍െ ജെറ്റ്‌ലി ആരോപിച്ചു.

ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ നടന്ന പരിപാടിയില്‍ മുഖം മറച്ച് എത്തിയത് ജിഹാദികളാണെന്നുന്നും പരിപാടിയുമായി ബന്ധപ്പെട്ടവരില്‍ അധികവും ഇടതു തീവ്രവാദികളുമാണെന്ന് ജെറ്റ്‌ലി പറഞ്ഞു.

ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളില്‍ ഡോക്ടര്‍ ബി ആര്‍ അംബേദ്കറിന്റെ പേര് അന്യാവശ്യമായി ഉപയോഗിക്കപ്പെട്ടുവെന്നും ജെറ്റ്‌ലി അഭിപ്രായപ്പെട്ടു.

രണ്ട് സര്‍വകലാശാലകളിലേയും സംഭവങ്ങളെ തുടര്‍ന്നുണ്ടായ ചര്‍ച്ചകളില്‍ മത, ന്യൂനപക്ഷ വിഭാഗങ്ങളിലെ നേതാക്കള്‍ പങ്കെടുക്കാത്തതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍